Saturday, January 4, 2025
A- A A+

ജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും ശിൽപ്പശാല

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയ൯സ് റിസ൪ച്ച് & എക്സ്റ്റ൯ഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനും സംയുകതമായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. “ജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും” എന്ന വിഷയത്തിൽ ഫെബ്രുവരി 10-11 തീയതികളിൽ തൃശൂർ കില കോൺഫറൻസ് ഹാളിൽ നടക്കുന്ന ശിൽപ്പശാലയിൽ തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും. ജില്ലകളിലെ പ്രവർത്തനാനുഭവങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. ഇത് മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മനസ്സിലാക്കുവാനും പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുവാനും സഹായകരമാവും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പ്രതിനിധികളും ശിൽപ്പശാലയിൽ സംസാരിക്കും. ജാഗ്രതാ സമിതികളുടെ  പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും അത് ശാക്തീകരിക്കുന്നതിനും വേണ്ടി സർവകലാശാലാതലത്തിൽ സംസ്ഥാന പ്ലാൻ പദ്ധതി അനുസരിച്ചു  നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് ശില്പ്പശാല നടക്കുന്നത്. ശിൽപ്പശാലയിൽ ആമുഖ പ്രഭാഷണം കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഫെബ്രുവരി 10-നു രാവിലെ നടത്തും.